Appothikkiri User Review

                                           ******REVIEW******

Theater : Thalassery Liberty Mini Paradise 
Show Time : 2.45pm (FDFS)
Status : Around 50 person
ആദ്യമേ പറയാം Hats of you മാധവ് രാംദാസ് സാർ..
2014 ഇൽ ഞാൻ കണ്ട ഏറ്റവും മികച്ച സിനിമ ഏതെന്നു ചോദിച്ചാൽ ഒരു സംശയവും കൂടാതെ ഇനി ഞാൻ ആദ്യം "അപ്പോതിക്കിരി" എന്ന് പറയും. നല്ല സിനിമകൾ മലയാളത്തിൽ ഉണ്ടാവുന്നില്ല എന്ന് മുറവിളികൂട്ടുന്നവർ ഈ സിനിമ ഒന്ന് പോയി കാണ്‌. ഒരു entertertainment സിനിമ അല്ല ഇത്. അത് ഇതിന്റെ പേര് കേട്ടാലും സ്ടില്ല്സ് കണ്ടാലും ആര്ക്കും മനസിലാകും.. നമ്മുടെ മുൻപിൽ പലപ്പോഴും ഇപ്പോൾ ചർച്ചചെയ്യപ്പെടുന്ന മെഡിക്കൽ രംഗത്തുള്ള കാര്യങ്ങളാണ്‌ സിനിമയിൽ നമുക്ക് മുന്നിലേക്ക്‌ സംവിധയകാൻ വരച്ചു കാട്ടുന്നത്.
സുരേഷ്ഗോപി അവതരിപ്പിക്കുന്ന വിജയ്‌ നമ്പ്യാർ എന്ന കഥാപാത്രം ഒരു പ്രൈവറ്റ് ഹോസ്പിറ്റലിലെ പ്രമുഖ Neuro Sugeon ആണ്. ഹോസ്പിടൽ മാനേജ്‌മന്റ്‌ പറയുന്ന പോലെ പ്രവർത്തിക്കേണ്ടി വരുന്നുട് പലപ്പോഴും അദ്ദേഹത്തിന്. അതുകൊണ്ട് തന്നെ പല രോഗികളിലും ഫാർമസിസ്റ്റ് കമ്പനികൾക്ക് വേണ്ടി പുതിയ പുതിയ മരുന്നുകൾ പരീക്ഷിക്കേണ്ടി വരുന്നുട് അദ്ദേഹത്തിന്. ഏതു പ്രൈവറ്റ് ഹോസ്പിറ്റലിലേക്ക് വരുന്ന രോഗിയും പലപ്പോഴും ഹോസ്പിടൽ മാനേജ്മെന്റിനും പല ഡോക്ടർ മാര്ക്കും വെറും പ്രോഡക്റ്റ് കൾ മാത്രമാണ്. പലപ്പോഴും പണം അടയ്ക്കാൻ സാധിക്കാതെ വരുന്ന വളരെ സാധാരണക്കാരിൽ ആണ് ഈ മരുന്ന് പരീക്ഷണം ഏറ്റവും കൂടുതൽ നടക്കുന്നത്. ഈ വിഷയം ആണ് ഈ സിനിമ ചര്ച്ച ചെയുന്നത്..
സുരേഷ്ഗോപിയുടെ മികച്ച കഥാപാത്രം എന്ന് തന്നെ ഇതിലെ വിജയ്‌ നമ്പ്യാരെ കുറിച്ച് പറയാം. ജയസൂര്യ ശരിക്കും ഒരു രോഗിയായി ഈ ചിത്രത്തിൽ അഭിനയിച്ചു എന്ന് ഞാൻ പറയില്ല, ഓരോ സീനിലും അദ്ദേഹം രോഗിയായി ജീവിച്ചു എന്നാണ് എനിക്ക് തോന്നിയത്. ആസിഫ് അലി യുടെ മികച്ച കഥാപാത്രം എന്ന് ഒരു സംശയവും കൂടാതെ പറയാം. ഇന്ദ്രന്സ് എന്ന നടൻ മികച്ച പ്രകടനം കാഴ്ചവെച്ചു..
തീയേറ്ററിൽ നിന്ന് ഇറങ്ങിയാലും ഈ കഥാപാത്രങ്ങൾ നമ്മുടെ മനസ്സിൽ ഉണ്ടാകും..ചില സീനുകൾ നമ്മുടെ കണ്ണുകളെ ഈറൻ അണിയിക്കും എന്നതിൽ ഒരു സംശയവും വേണ്ട.,ഇത്രയധികം മനസിനെ ടച് ചെയ്ത സിനിമ കുറെ കാലത്തിനു ശേഷം ആണ് ഉണ്ടാകുന്നതു.
ഈ സിനിമ സാമ്പത്തികമായി വിജയിക്കുമോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല . പക്ഷെ ഞാൻ കണ്ട മികച്ച 10 സിനിമകൾ എടുക്കുകയാനെഗിൽ അതിൽ ഈ സിനിമയും ഉണ്ടാകും.നല്ല സിനിമകളെ സ്നേഹിക്കുന്നവർ ഒരു കാരണ വശാലും ഈ ചിത്രം തീയേറ്ററിൽ നിന്ന് മിസ്സ്‌ ചെയ്യരുത്
My Rating : 9/10


If you Liked OUR Review Please Like Our Page www.facebook.com/24matinee