Seconds malayalam movie review

സെക്കന്റസ് REVIEW
ദ്രശ്യം എന്നത് ജീത്തു ജോസഫ് എന്ന സംവിധായകന്റെ മികവാണെന്നും ഇതു പോലെരു  ചിത്രം ഇനി ഇറങ്ങുവാന്‍ പോകുന്നില്ല എന്നു പറഞ്ഞവര്‍ക്കുള്ള തിരിചടിയാണ് സെക്കന്റസ്. ഇനി കഥയിലേക് കടക്കാം വീരമണി ,ഫിറോസ്, തമ്പി, ടീന, തികച്ചും അപരിജിതര്‍ ആയ  പേര്‍  ഒരു ലിഫ്റ്റ് ല്‍ വെച്ച് നാല് പേരില്‍ രണ്ട് പേര്‍ക്ക് ഒരു അപകടം സംഭവിക്കുന്നു ഇ നാലു പേരെ ചുറ്റി പറ്റിയാണ് ചിത്രം വികസിക്കുന്നത് പിന്നീട് ഇവര്‍ ആരാണ് എങ്ങനെയാണ് എന്നൊകെയാണ് കാണികുന്നത്. ജയസൂര്യ അവതരിപ്പികുന്ന വീരമണി ഒരു  LIC   ഏജന്റ് ആണ് ഭാര്യയും മകളും ആയി സന്തോഷകരശമായി ജീവികുന്നു വീരമണി .വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്ന ഫിറോസ് ഒരു ഫോട്ടോഗ്രഫര്‍ ആണ്. വിനായകന്‍ തമ്പി എന്ന ഗുണ്ടയെ അവതരിപ്പികുന്നു. അപര്‍ണ്ണ നായര്‍ ടീന എന്ന സെയ്ല്‍സ് ഗേള്‍ ആയി വേഷമിടുന്നു. ഇവര്‍ നാലു പേരും എങ്ങനെ ആ ലിഫ്റ്റില്‍ എത്തപെട്ടു എന്നതാണ് ആദ്യ പകുതി പറയുന്നത്.  ചിത്രത്തിന്റെ തുടകം കാണികുന്ന ഒരു മരണത്തെ ചുറ്റിപറ്റിയാണ് രണ്ടാം പകുതി പറയുന്നത് കേസ്സ് അന്വഷികുന്ന ഉദ്യഗസ്തന്‍ കേസ് ക്ലോസ് ചെയ്യുന്നതും ഞെട്ടികുന്ന ഒരു ക്ലൈമാകസിലൂടെയാണ് ചിത്രം അവസാനിപ്പികുന്നത് .ഒരു ത്രില്ലര്‍ ചിത്രത്തിനു വേണ്ട എല്ലാ ചെരുവകളും അടങ്ങിയതാണ് ചിത്രം ഒരു നിമിഷം പോലും നമ്മെ മുഷിപ്പികുന്നില്ല സെകന്റസ്.  ചിത്രത്തിന്റെ ട്രയലറും പോസ്റ്ററുകളും സൂചിപ്പികുന്ന പോലെ അല്ല കഥ  ചിത്രത്തിന്റെ കഥ അറിയാതെ ഇരിക്കാന്‍ മികച്ച ഒരു ശ്രമം ആണ് സംവിധായകന്‍ നടത്തിയിരികുന്നത് അനീഷ് ഉപാസന എന്ന സംവിധായകന്റെ വളരെ മികച്ച ഒരു സംവിധാന സംരംഭം ആണ് സെകന്റസ് കൂടാതെ ക്യമറയും മികച്ചു നില്‍കുന്നു ദ്രശ്യത്തിനുശേഷം നമ്മൈ ഇത്ര ത്രില്‍ അടിപ്പിച്ച ചിത്രം ഉണ്ടയിട്ടില്ല എന്നു തന്നെ പറയാം ത്രിലര്‍ ചിത്രങ്ങള്‍ ഇഷ്ടപെടുന്നവരെ ഒരികലും നിരാശപ്പെടുത്തില്ല സെക്കന്റസ് ...
24MATINEE RATING SECONDS
4/5