premam malayalam review

പ്രേമം റിവ്യൂ 

2 മണികൂര്‍ 44 മിനിറ്റ് നീണ്ട ഒരു സിനിമ ഏതു സംവിടയകനേ കൊണ്ട് മികച്ച രീതിയില്‍ ഒരു വിധ ലാഗ്ഗും ഇല്ലാതെ ചെയ്യാന്‍ സാധിക്കും ?
അതിനുള്ള ഉത്തരം സിനിമ കഴിയുമ്പോള്‍ തന്നെ നമ്മുക്ക് കിട്ടും ...വേറെ ആരും അല്ല നേരം എന്ന ആദ്യ ചിത്രം കൊണ്ട് തന്നെ നമ്മളെ കയ്യില്‍ എടുത്ത നമ്മുടെ സ്വന്തം അല്ഫോന്സ്ക പുത്രന്‍ ...ഇനി സിനിമയിലേക്ക് കടക്കാം ...
പ്രേമം എന്ന് പറഞ്ഞാല്‍ സാഹിത്യ പരമായി പറഞ്ഞാല്‍ നമ്മുടെ മനസ്സില്‍ പറന്നിറങ്ങുന്ന ഒരു ചിത്രശലഭം ആണ് പ്രേമം.അത് ഒറ്റ വാക്യത്തില്‍ പറഞ്ഞു തരുന്ന ഒരു ചിത്രം ആണ് പ്രേമം.ടൈറ്റില്‍ മുതല്‍ മുതല്‍ നമ്മെ മറ്റൊരു ലോകത്തേക്ക് കൂട്ടി കൊണ്ട് പോകുന്നു പ്രേമം.ജോര്ജ്് എന്ന യുവാവിന്റെ ഹൈസ്കൂള്‍ കാലഘട്ടത്തില്‍ തുടങ്ങി കല്യാണത്തില്‍ അവസാനിക്കുന്ന കഥ.അങ്ങനെ ആണ് സിനിമയുടെ തുടക്കവും അവസാനവും .2000 ആണ്ടു ആന്നു ജോര്ജ്  +2 യില്‍ പഠിക്കുന്നു അന്ന് ജോര്ജ്. മേരിയെ പ്രേമിക്കുന്നു ..ആ കാലഘട്ടത്തില്‍ കാണുന്ന പോലെ സൈക്കിള്‍ ആണ് ജോര്ജ്ോ ഉപയോഗിക്കുന്ന വാഹനം..അത് പോലെ തന്നെ പ്രേമലേഘനം,പുറകേ നടക്കല്‍,ലാന്ഡ്ം‌ ഫോണ്‍ വഴി വീട്ടില്‍ വിളികുക ..എന്നിവ ആ കാലഘട്ട൦ അനുസരിച്ച് അവതരിപികുന്നു ജോര്ജ്റെെയ് ആദ്യ പ്രേമം.2005  ജോര്ജ്  ഡിഗ്രിക് പഠിക്കുന്നു പഴയത് പോലെ അല്ല ഒരു ചെറിയ കുട്ടി എന്ന ലേബല്‍ വിട്ടു ഒരു ഉശിരുള്ള ചെറുപ്പകാരന്‍ ആയീ മാറി ..ആ കാലഘട്ടത്തില്‍ നടക്കുന്ന രണ്ടാമത്തെ പ്രേമം അത് ജോര്ജ്റ ഇന് തോനിയത് സ്വന്തം ടീച്ചര് ഓട് ..ആദ്യ പ്രേമം ഒരു നിരാശ സമ്മാനിച്ച ജോര്ജ്ലഇന് രണ്ടാം പ്രേമവും നഷ്ടം ആകുന്നു..ജീവിതടിന്റെയ് രണ്ടു കാലഘട്ടത്തില്‍ അനുഭവിച്ച പ്രേമം ജോര്ജ്ടഇന് സമ്മാനിച്ചത്‌ നഷ്ടങ്ങള്‍ മാത്രം രണ്ടു പേരെയും സ്വന്തം ആകാന്‍ കഴിയാത്ത ജോര്ജ്  ഇന്റെ കഥ ആണ് 2 മണികൂര്‍ 44 മിനിറ്റു പ്രേമം എന്ന ചിട്രതിലൂടെയ് പറയുന്നത്.

പ്രേമം എന്ന ചിത്രം ഒരു 100 % ഫീല്‍ ഗുഡ് മൂവി ആണ് ഒരേ സമയത്ത് എ കഥാപാത്രത്തെ നമ്മള്‍ ആയി തന്നെ തോനിപികുന്ന ഒരു പ്രേമ കാവ്യം ആണ് പ്രേമം .കഥ പറഞ്ഞു ബോര്‍ അടിപികുന്നില്ല കാരണം ഇതൊന്നും അറിയാതെ ചിത്രം കണ്ടു ഇറങ്ങിയാല്‍ നമ്മുടെ മനസിനു തന്നെ ഒരു കുളിര്മ  ആയിരിക്കും..

ടെക്നിക്കല്‍

അല്ഫോന്സ്ല പുത്രന്‍ എന്ന കഥാകൃത്തും,സംവിതയകാനും,എഡിറ്റര്ഉംആ കൂടാതെ ഒരു പ്രധാന കഥാപാത്രം ആയും 100% കൂറ് പുലര്ത്തിംയ ചിത്രം കൂടി ആണ് പ്രേമം.യാതൊരു വിധം പഴുതും വെയ്കതേ മനോഹരമായി ഒരുകിയ ഒരു മികച്ച ചിത്രം എന്ന് നമ്മുക്ക് പ്രേമംതെയ് വിശേഷിപിക്കം.അത്ര മനോഹരം ആയ സംവിധാനം.ഒരു വിധത്തിലും നമ്മെ നിരാശ പെടുത്താത്ത തിരകഥ,ബോര്‍ അടിപികാത്ത എഡിറ്റിംഗ്...സിനിമയുടെ അവസാന ഭാഗത്ത്‌ നമ്മെ പൊട്ടി ചിരിപിച്ച റൂണി എന്ന കഥാപാത്രം ഇവ എല്ലാം ചേര്ന്നശ ഒരു വണ്മാചന്ഷോി...
ജോര്ജ്ന ആയി വേഷം ഇട്ടതു നമ്മുടെ എല്ലാവരുടെയും പ്രിയങ്കരന്‍ നമ്മുടെ ജനപ്രിയ നായകന്‍ നിവിന്‍ പോളി .ഒന്നും പറയാന്‍ ഇല്ല വാക്കുകള്‍ കൊണ്ട് പറയാന്‍ സാധികില്ല നമ്മുക്ക് ഇ പ്രതിഭയെ കുറിച്ച് ..മനോഹരം എന്നൊക്കെ പറഞ്ഞാല്‍ കുറഞ്ഞു പോകും..മൂന്ന് കാലഘട്ടവും നിവിന്റെയ് കയ്യില്‍ ഭദ്രം ആയിരുന്നു.താടി വെച്ച് മീശ പിരിക്കുന്ന നിവിനേ കാണുമ്പോള്‍ നമ്മുക്ക് ലലെട്ടനേ ആണ് ഓര്മ് വരുന്നത്..അത്രയും വളര്ന്നു  നിവിന്‍ എന്ന ജനപ്രിയന്‍.ഒരു യുവ നടനും കിട്ടാത്ത സ്വീകരണം ആണ് ആദ്യ ദിനം തന്നെ തിയേറ്റര്‍ ഇല്‍ ഇന്ന് കിട്ടിയത്...ഇതു വരെ നടന്ന ഇല്ല ഷോയും ഹൌസ് ഫുള്‍ ...
നടന്‍ കഴിഞ്ഞാല്‍ സിനിമയില്‍ പ്രതാന്യം ഉള്ളത് നടികാണ് നിവിന് നായിക ആയതു 3പേരാണ് മേരി ആയി അനുപമ,മലര്‍ ആയി സായ് പല്ലവി,സെലിന്‍ ആയി മഡോണ ഇവരെ നായിക മാരായി ഞമ്മള്‍ ആദ്യം ആണ് കാണുക എന്നാല്‍ മൂവരും മികച്ച അഭിനയം ആണ് കാഴ്ച വെയ്കുന്നത്.റിലീസ് ചെയ്ത രണ്ടു പാട്ടുകളിലും അനുപമ എന്ന നടിയെ നമ്മുക്ക് സുപരിചിതം ആണ് .എന്നാല്‍ പ്രധാന നായികാ കഥ പത്രം മലര്‍ ആയി നമ്മെ വിസ്മയിപിച്ച സായ് പല്ലവിയും ,സെലിന്‍ ആയി അഭിനയിച്ച മഡോണയും ആണ്.മൂവരും അവരുടെ റോള്‍ ഭംഗിയാകി
നിവിന്‍ പോളി യെ കൂടാതെ സിനിമയില്‍ നിറഞ്ഞു നിന്ന രണ്ടു കഥാപാത്രം ആണ് ശബരീഷ് വര്മാ അവതരിപിച്ച ശംഭുവും,കൃഷ്ണ ശങ്കര്‍ അവതരിപിച്ച കോയ എന്ന കഥാപാത്രവും മികച്ച കൈ അടി നേടുന്നു ചിത്രത്തില്‍ ഉടനീളം ഓരോ നിമിഷവും ചിത്രം ബോര്‍ അടിപിക്കതത്തിനു ഒരു കരണകാര്‍ ഇവര്‍ തന്നെ ആണ് .
ഇവരെ കൂടാതെ സ്ക്രീന്‍ കൈഅടകിയ കഥ പത്രങ്ങള്‍ ഒരു പാട് ഉണ്ട്.ജോര്ന്റെ    അച്ഛന്‍ വേഷത്തില്‍ എത്തിയ രണ്ജിട പണിക്കര്‍ ഒറ്റ സീന്‍ കൊണ്ട് കൈ അടിയുടെ മലപടകം ആണ് തീര്ത്ത്ത്..കൂടാതെ ഒരു ഡാന്സകര്‍ ആയി വന്നു ഒരു കോമാളി കഥാപാത്രം ആയീ തകര്ത്തി ഓം ശാന്തി ഓശാന ഡയറക്ടര്‍ ജൂഡ് ആന്റണി ജോസഫ്‌,പ്രൊഫസര്‍ ആയി എത്തിയ വിനയ് ഫോര്ട്യ  ‌,പീ ടീ മാഷ് സൌബിന്‍ സാഹിര്‍,അല്താിഫ് സലിം മണിയന്പിഫള്ള രാജു ,വില്‍‌സണ്‍ ജോസഫ്‌ എന്നിവര്‍ ഒരു അവസരത്തിലും നമ്മെ ബോര്‍ അടിപിച്ചില്ല മറിച്ചു നമ്മെ രസിപിച്ചു ..

ഇവ കൂടതെ എടുത്തു പറയേണ്ട ഒരു കാര്യം ആണ് സംഗീതം നിര്വ്ഹിച്ച രാജേഷ്‌ മുരുകേശന്‍.സിനിമയുടെ കഥ പശ്ചാത്തലതിന് യോഗിച്ചതാണ്.ഇല്ല ഗാനവും ഹിറ്റ്‌ ആണ് എന്നാല്‍ ആരോടും പറയാതെ നമ്മളില്‍ നിന്നും ഒളുപിച്ച ഒരു മനോഹര ഗാനം കൂടി ഉണ്ട് ചിത്രത്തില്‍ മലരേ എന്ന് തുടഗുന്ന....ആ ഒറ്റ ഗാനം മതി നമ്മുക്ക് ഒന്ന് പ്രേമം എന്ന ഫീല്‍ നമ്മുക്ക് തിരിച്ചറിയാന്‍.കൂടതെ പശ്ചാത്തലം സംഗീതം ഒന്നിഒന്നിനു മികച്ചത് ..ഒരു മാസ്സ് മൂവി ആയി തോനിപൂകും ആ പശ്ചാത്തല സംഗീതം കേള്കുതമ്പോള്‍ ..

ചായാഗ്രഹണം എന്ന ഒരു കാല പരമാവധി ഉപയോഗിച്ച ഒരു ചിത്രം ആണ് സിനിമ ആരംഭികുന്നാത് മുതല്‍ അവസാനം വരെ മനോഹരം ആയ ഓരോ ഫ്രെയിം നമ്മുക്ക് സമ്മാനിച്ചത്‌ അനന്ത് സീ ചന്ദ്രന്‍ എന്ന മികച്ച ഒരു ചായാഗ്രഹകന്‍ ആണ് ...
ഇ പറഞ്ഞതില്‍ ഉപരി പ്രേമം എന്ന കഥ ഒരു സിനിമ ആകുമ്പോള്‍ അതിനു നല്ല ഒരു നിര്മാതവിന്റെയ് ആവിശ്യം അത് അന്വ ര്‍ റഷീദ് എന്ന സംവിധായകന്‍ കൂടി ആയ നിര്മാതവിന്റെയ് കയ്യില്‍ ഭദ്രം ആയിരുന്നു മികച്ച ഒരു ചിത്രം നമ്മുക്ക് സമ്മാനിച്ചതിന് അന്വ്ര്‍ റഷീദ്ഇന് നന്ദി ...

 മനസ്സില്‍ പ്രേമം ഉള്ളവര്ക്കും ,ഇപ്പോള്‍ പ്രേമികുന്നവര്കും,ഇനി പ്രേമികാന്‍ ഇരിക്കുന്നഅവര്ക്കും  ഒരു മടിയും കൂടാതെ ടിക്കറ്റ്‌ എടുക്കാം പ്രേമം കാണാന്‍ ...ഒരികളും സന്തോഷം അല്ലാതെ നിരാശ സംമാനികില്ല പ്രേമം 2 മണിക്കൂര്‍ 44 മിനിറ്റു ചിരിച്ചു ഉല്ലസിച്ചു തീര്ക്കാം ..നിങ്ങള്‍ ഒരു സിനിമ പ്രേമി ആണെകില്‍ കണ്ടിരികേണ്ട ഒരു ചിത്രം ആണ് പ്രേമം ...

24 MATINEE RATING 4.5/5