'അരികില്‍ ഒരാള്‍'Like 24matinee in facebook click here
തിയേറ്ററിൽ ചലനമുണ്ടാകാൻ സാധികാത്ത പല ചിത്രങ്ങളും DVD പുറത്തിറങ്ങിയാൽ മികച്ച സിനിമകളായി കണക്കാകുന്ന ഒരു പ്രവണത ഇപ്പോൾ നിലവിലുണ്ട്. ചാപ്റ്റേഴ്സും ഇത് പോലെ മരണത്തിനു ശേഷം ഉയർത്തെഴുന്നേറ്റ ഒരു ചിത്രമായിരുന്നല്ലോ (ചാപ്റ്റേഴ്സ് ഞാൻ കണ്ടിട്ടില്ല. മിക്ക ഗ്രൂപുകളിലും കണ്ട അഭിപ്രായപ്രകടനത്തിന്റെ പേരിലാണ് ഞാനിത് പറഞ്ഞത്).അപ്പൊ കരുതിയതാ സുനിൽ ഇബ്രാഹിമിന്റെ അടുത്ത സിനിമ തിയേറ്ററിൽ പോയി കാണണമെന്ന് . സംവിധായകൻ സുനിൽ ഇബ്രാഹിം, ഇന്ദ്രജിത്ത് എന്ന നടന്റെ സാന്നിധ്യം, ഈ സിനിമയുടെ സ്റ്റോറി ത്രെഡിലെ പുതുമ ഇതൊക്കെയാണ് ആദ്യദിനം ഈ സിനിമ തിരഞ്ഞെടുക്കാൻ കാരണം. പൂർണമായും മിസ്റ്റീരിയസ്, സൈകോളജിക്കൽ ത്രില്ലെർ വിഭാഗത്തിൽ വരുന്ന ഒരു മലയാള ചിത്രമാണ് അരികിൽ ഒരാൾ. ഈ തലത്തിലുള്ള സിനിമകൾ മലയാളത്തിൽ കുറവായത് കൊണ്ട് തന്നെ ഈ ഉദ്യമത്തിന് ആദ്യമൊരു സല്യൂട്ട്.Like 24matinee in facebook click here
പരസ്യകമ്പനിയിൽ ജോലി ചെയുന്ന സിദ്ധാർഥ് ( ഇന്ദ്രജിത്ത് ) ഒരു റസ്റ്റോറൻറ് ജീവനക്കാരനായ ഇച്ച ( നിവിൻ പോളി ) നർത്തകിയായ വീണ ( രമ്യ നമ്പീഷൻ) ഇവരുടെ
Like 24matinee in facebook click here
സൌഹൃദത്തിലൂടെയാണ് സിനിമ വികസിക്കുന്നത് . അവരുടെ ബന്ധങ്ങൾക്കിടയിലുണ്ടാവുന്ന ചില അവിശ്വസനീയ സംഭവങ്ങളും അതിന്റെ യാഥാർത്ഥ്യം തേടിയുള്ള അന്വേഷണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സിദ്ധാർഥിന്റെ മേലാധികാരിയായി ലെനയും സൂപ്പർനാച്ചുറൽ പവേഴ്സിനെ പറ്റി റീസെർച്ച് ചെയ്യുന്നയാളായി പ്രതാപ് പോത്തനും ചെറുതല്ലാത്ത കഥാപാത്രങ്ങളുമായി ഈ സിനിമയിലുണ്ട്. ഈ സിനിമയിൽ എടുത്തു പറയേണ്ടത് സംവിധാന മികവു തന്നെയാണ്. സിനിമയെ, അത് കൈകാര്യം ചെയ്യുന്ന മൂഡിൽ നിലനിർത്തുകയും ഒരു പരിതി വരെ പ്രേക്ഷകനെ ത്രില്ലടിപ്പിക്കാനും സംവിധായകന് കഴിഞ്ഞു . ഗോപി സുന്ദർ ഒരുക്കിയ പശ്ചാത്തല സംഗീതം ദൃശ്യാനുഭവത്തിന്റെ മാറ്റ് കൂട്ടി എന്ന് തന്നെ പറയാം. പ്രേക്ഷകർക്ക് വളരെയധികം ആകാംഷ സമ്മാനികുകയും മുൾമുനയിൽ നിർത്തുകയും ചെയ്തു കൊണ്ട് ആദ്യ പകുതി അവസാനിച്ചു. മികച്ച ആദ്യ പകുതിക്കു ശേഷം ചിത്രത്തിന്റെ ഒഴുക്ക് നഷ്ടമായത് പോലെ തോന്നി .മിക്ക സസ്പെൻസ് ചിത്രങ്ങളെ പോലെ ഈ സിനിമയും ധാരാളം ചോദ്യങ്ങൾ ബാക്കിവെച്ചാണ് അവസാനികുന്നത്.ആദ്യ ദിനമായത് കൊണ്ട് കൂടുതലായി ആ ഭാഗത്തേക് ഞാൻ കടക്കുന്നില്ല. സിനിമയെ അവസാനിപ്പിക്കാനുള്ള വ്യഗ്രതയിൽ രണ്ടാം പകുതി ശരാശരി നിലവാരത്തിൽ ഒതുങ്ങിയതും ക്ലൈമാക്സ് ക്ലിഷേയിൽ കുടുങ്ങിയതും തെല്ലൊന്നു നിരാശപെടുത്തിയെങ്കിലും, മലയാളത്തിനു അത്ര പരിചയമില്ലാത്ത വഴികളിലൂടെ നടന്ന്, തുടക്കകാരന്റെ യാതൊരു വിധ പ്രശ്നങ്ങളൊന്നും പ്രകടമാകാതെ ഇത്തരത്തിലൊരു പുത്തൻ ചലച്ചിത്രാനുഭവമൊരുക്കിയ സുനിൽ ഇബ്രാഹിം വളരെയധികം അഭിനന്ദനമർഹിക്കുന്നു. ഭാവിയിലും നല്ല പരീക്ഷണങ്ങൾ നമ്മുക്ക് ഇദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കാം.Rating:4/5Like 24matinee in facebook click here