മറിയംമുക്ക്.. പേര് സുചിപ്പിക്കുന്ന പോലെ മറിയംമുക്കിലെ സഹവാസികളുടെ സ്നേഹവു ഇണക്കവും പിണക്കങ്ങളും ഒക്കെ നിറഞ്ഞ 100 ശതമാനം കടപ്പുറത്തുകാരുടെ ചിത്രം ആണ് മറിയംമുക്ക്. ഫഹദ് ഫാസില്‍ അവതരിപ്പികുന്ന ഫെലിക്സ് എന്ന യുവാവിനെ മുന്‍നിര്‍ത്തിയാണ്. അനാഥനായ ഫെലിക്സിനെ വളര്‍ത്തിയത് മനോജ് കെ ജയന്‍ അവതരിപ്പികുന്ന ആശാന്‍ എന്ന കഥാപാത്രം ആണ് .പരസ്പരം തമ്മിതല്ലിയും വഴക്കടിചും ജീവികുന്ന മറിയംമുക് നിവാസികളുടെ ജീവിധത്തെ മാറ്റിമറികുന്ന ഒരു മഹാഅത്ഭുതം നടകുന്നും ഇങ്ങനെ പോകുന്നു മറിയംമുക്കിലെ കഥ .ആദ്യമായി മുക്കുവ വേഷത്തില്‍ എത്തിയ ഫഹദ് ഫാസിലിന്റെ കൈയ്യില്‍ ഫെലികസ് എന്ന കഥാപാത്രം ഭദ്രംമായിരുന്നു .വളരെ അനായസമായ് ആണ് ഫഹദ് കടപുറം ശൈലി ഉപയോഗിച്ചിരിക്കുന്നത്. മറിയംമുക്കിലൂടെ 'സനാ അല്‍താഫ്' എന്ന പുതുമുഖ നടി കൂടി മലയാള സിനിമാലോകത്തേക് പ്രവേശിചിരികുകയാണ്. സലോമിയായി നല്ലരീതിയില്‍ സന തന്റെ ഭാഗം ഗംഭീര്മാക്കി .ഇവരെ കൂടാതെ ഇര്‍ഷാദ്, ജോയി മാത്യു ,പ്രതാപ് പോത്തന്‍, അജു വര്‍ഗീസ്, എന്നവരും അവരുടെ ഭാഗം ഭംഗിയാക്കി. ജെയിംസ് ആല്‍ബര്‍ട്ടിന്റെ രചന ശരാശരിയില്‍ മാത്രം ഒതുങ്ങുന്നു. സംവിധാനം ശരാശരിക്ക് മുകളിലും നില്‍കുന്നു .ഗിരീഷ് ഗംഗാധരന്റെ ചായാഗ്രഹണം വളരെ മികച്ചു നില്‍കുന്നു .ഓരേ ഫ്രയ്മ്മും അധിമനോഹരം. വിദ്യാസാഗറിന്റെ സംഗീതവും അതിമനോഹരംമാണ്. കടപുറം പശ്ചാതലത്തിനു പറ്റിയ രീതിയില്‍ ആയിരുന്നു ഓരോ പാട്ടുകളും. കുറേ നാളുകള്‍ക് ശേഷം കടപുറം പശ്ചാത്തലത്തില്‍ ഉള്ള ചിത്രം എന്നതലുപരി മോശംഅല്ലാത്ത ഒരു ചിത്രം ആണ് മറിയംമുക്ക്