ഒരു വടക്കന്‍ സെല്‍ഫി
എന്‍ജിനയറംഗ് വിദ്യാര്‍ഥിയായ ഉമേഷെന്റെ കഥയാണ് ഒരു വടക്കന്‍ സെല്‍ഫി. പേര് സൂചിപ്പികുന്ന പോലെ കേരളത്തിലെ വടക്കേ ജില്ല കണ്ണൂരിലെ തലശ്ശേരിയില്‍ ആണ് കഥ നടകുന്നത് .നമ്മുക്ക് ഇവരെ ഭീകരന്‍മാരായി ചിത്രീകരിക്കാം പ്രധാന ഭീകരന്‍ ഉമോഷ് (നിവിന്‍ പോളി) ജീവിത്തില്‍ ഒരു ലക്ഷ്യവും ഇല്ലാത്ത ഒരു ചെറുപ്പക്കാരന്‍ ആണ്. എന്‍ജിനയറംഗ് പരീക്ഷയില്‍ സപ്പളിയില്‍ ഒതുങ്ങിയിരികുമ്പോള്‍ ആണ് ഏതൊരു സാധാരണ ചെറുപ്പകാരനെയും പോലെ പ്രശസ്തന്‍ ആകണം എന്ന ലക്ഷ്യം... ലക്ഷ്യം... അവസാനിച്ചത് സിനിമാ മോഹം തലയില്‍ കയറിയപ്പോള്‍ .നാട്ടില്‍ ഉമേഷിന്റെ കൂടെ എന്തിനൂ എപ്പോഴും ഒരവസരത്തില്‍ കഥാഗതി മാറ്റുന്ന മറ്റെരു ഭീകരന്‍ ഷാജി (അജുവര്‍ഗീസ്) എന്നീ സുഹ്രത്തുക്കള്‍ നേരിടുന്ന ഒരു പ്രശ്നം അതിനെ അതിജീവിക്കുന്നതാണ് കഥയുടെ ഇതിവ്രത്തം. സ്തിരം ക്ളിേഷ കഥയാണെന്ന് കരുതിയാല്‍ തെറ്റി മറ്റൊരു രീതിയില്‍ ആണ് കഥ പോകുന്നത് ചെന്നെയില്‍ വെച്ചു തീരേണ്ട ഈ പ്രശ്നത്തിന് ഇവര്‍ക്ക് കൂട്ടായി മറ്റൊരു കൊടും ഭീകരന്‍ കൂടി രംഗ്ഗ പ്രവേശം ചെയ്യുന്നു ഡിക്ടട്ടീവ് ജാക്ക് (വിനീത് ശ്രിനിവാസന്‍) ഉമേഷിനു ജീവിതത്തില്‍ ഇന്‍സ്പിരേഷന്‍ ആകുന്ന ഡയ്സി (മഞ്ജിമ) ഈ നാല്‍വര്‍ സംഘം ഒരുമിച്ചു നടത്തുന്ന ഒരുമിച് ആ പ്രശ്നത്തെ നേരിടുന്നതും ആണ് ചിത്രം പറയുന്ന കഥ ഇന്ന് നമ്മുടെ യുവ്വത്വം സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റ്സ് ആയ ഫേയ്സ്ബുക്ക് വാട്സാപ്പ് എന്നിവയിലുടെ വീഴുന്ന വന്‍ കുഴികളെ പറ്റിയുമൊക്കെ ചിത്രം ചര്‍ച്ച ചെയ്യുന്നു. ഇന്ന് കേരളത്തില്‍ ചര്‍ച്ച ചെയേണ്ട നമ്മുടെ യുവത്വം ഇന്ന് അനുഭവികുന്ന ഒരു സാമൂഹിക പ്രശ്നം ചര്‍ച്ച ചെയുകയും ചെയ്യുന്നു പ്രജിത്ത് എന്ന യുവ സംവിധായകന്‍ ഒരു വടക്കന്‍ സെല്‍ഫിയിലുടെ .. ചിത്രത്തിന്റെ ട്രയലര്‍ നിങ്ങള്‍ ശ്രദ്ധിചു കാണും. ട്രയലര്‍ കണ്ടു നമ്മള്‍ ഒരുപാട് പേര്‍ പ്രതീക്ഷചതില്‍ നിന്ന് വിപരീതം ആയ കഥ എഴുതിയ കൊടും ഭീകരന്‍ വിനീത് ശ്രീനിവാസനു ഒരായിരം നന്ദി... മലയാളികള്‍ക്ക് ഇങ്ങനെ ഒരു ചിത്രം സമ്മാനിചതിന് പ്രത്യേകിച്ചും ആരുടെയും പ്രകനത്തെ എടുത്ത് പറയാന്‍ സാധികില്ല എല്ലാവരും ഒന്നിന്നെന്ന് മനോഹരം എന്ന് തന്നെ പറയാം നീരജ് മാധവ്, വിജയരാഘവന്‍, പി സുകുമാര്, തുടങ്ങിയെല്ലാവരും നന്നായിരുന്നു ഒരു നവാഗത സംവിധായകന്‍ ആയിട്ടു കൂടി പ്രജിത്തിന്റെ സംവിധാനം വളരെ മികച്ചതാണ് .പ്യവര്‍ കോമഡിയുടെ പൂ രപറമ്പായ തിരക്കഥ കൂടിയായപ്പോള്‍ ചിത്രം കിടിലോല്‍ കിടിലം. ജോമോന്‍ ടി ജോണ്‍ന്റെ ക്യമറയുടെ സൗന്ദര്യം മനസ്സിലാക്കാന്‍ നിലാമ്പലിന്‍ എന്ന ഗാനരംഘം മാത്രം മതി. ഷാന്‍ റഹ്മാന്റെ സംഗീതം വളരെ വളരെ മനോഹരം വ്യതസ്ഥം ആയ ഗാനങ്ങള്‍ ചിത്രത്തിന്റെ കഥയ്ക് വളരെ യോജിച്ചു പോകുന്നു ഒന്നാണ് പിന്നെ നമ്മുടെ നയകന്റെ കാര്യം എടുത്തു പറയണോ ഒരോ ചിത്രം കഴിയുംതോറും തന്റെ നിലവാരം ഒരിക്കിലും താഴെ പോകാതെ പ്രകടനം ആണ് നിവിന്‍ പോളിയുടേത്... നിങ്ങള്‍ക്ക തുല്യം നിങ്ങള്‍ മാത്രമേയുള്ളു നിവിന്‍ പോളി .. അങ്ങനെ പറഞ്ഞു വരുമ്പോള്‍ വടക്കന്‍ സെല്‍ഫി ഒരിക്കലും ഒരു നിരാശയാകില്ല.. എന്നത് തീര്‍ച്ചയാണ് നമ്മള്‍ ഓരോരുത്തരും തീര്‍ച്ചയായും കണ്ടിരികേണ്ട ചിത്രം ആണ് ..
ഒരു വടക്കന്‍ സെല്‍ഫി: ഒരു കിടുക്കന്‍ സെല്‍ഫി
ഒരു വടക്കന്‍ സെല്‍ഫി: ഒരു കിടുക്കന്‍ സെല്‍ഫി
24matinee Ratings 4/5