2015 മലയാള സിനിമയ്കു മോശം തുടക്കം

2015 മലയാള സിനിമാലോകം പ്രതീക്ഷയോടെ വരവേറ്റ വര്‍ഷം ആയിരുന്നു. എന്നാല്‍ ആദ്യ മാസം ജനുവരി അവസാനികുമ്പോള്‍ മലയാള സിനിമയ്ക് അഭിമാനിക്കാന്‍ നല്ല ചിത്രം എന്ന ഖ്യതി നേടിയത് പികറ്റ്-43  എന്ന ചിത്രം മാത്രം.2015 ലെ ആദ്യ ഹിറ്റിനായ് മാസവസാനം വരെ കാത്തിരികേണ്ടി വന്നു .ജനുവരി മാസത്തിലെ വരുമാനം മുഴുവന്‍ തൂത്തു വാരിയത് വിക്രം നായകനായ ഐ ആണ് .ഐ പേടി കാരണം മലയാളത്തിലെ പ്രധാന റിലീസ് ചിത്രങ്ങള്‍ എത്തിയത് വളരെ വൈകിയായിരുന്നു. രാജേഷ് പിള്ള സംവിധാനം ചെയ്ത് നിവിന്‍ പോളി അമലപോള്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രതില്‍ എത്തിയ മിലി. മേജര്‍ രവി പ്രിത്വിരാജ് ചിത്രം പിക്കറ്റ്-43.  രാജീവ് നാഥ് സംവിധാനം ചെയ്തു മോഹന്‍ലാല്‍ അതിഥി താരംമായ് എത്തിയ ഇന്ദ്രജിത്ത് ചിത്രം രസം. തിരക്കഥകൃത്ത് ജെയിംസ് ആല്‍ബര്‍ട്ട് ആദ്യമായ് സംവിധായകന്റെ കുപ്പായം അണിഞ്ഞ ഫഹദ് ഫാസില്‍ ചിത്രം മറിയംമുകു്. എന്നിവാണ് ജനുവരി മാസം കാത്തിരുന്ന ചിത്രങ്ങള്‍. എന്നാല്‍ പികറ്റ്-43  ഒഴികെ എല്ലാ ചിത്രങ്ങളും നല്‍കിയത് വന്‍ നിരാശ മാത്രം ആണ് ഇവ അടയ്ക്കം 13 ചിത്രങ്ങള്‍ ആണ് പുതുവര്‍ഷാദ്യം എത്തിയത് അതില്‍ പഴയകാല സൂപ്പര്‍സ്റ്റാര്‍ സംവിധാനം ചെയ്ത സാന്റ് സിറ്റി, അറ്റ് വണ്‍സ് ,എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ, വിലേജ് ഗൈസ്, എന്നീ അസഹനീയംമായ ചിത്രങ്ങളും ഉള്‍പെടുന്നു സുരാജ് വെഞ്ഞാറമൂടിനു മികച്ച നടനുള്ള അവാര്‍ഡ് വാങ്ങികൊടുത്ത പേരറിയാത്തവന്‍ വന്നതും പോയതും ആരും അറിഞ്ഞതും ഇല്ല .പുതുവര്‍ഷം മലയാള സിനിമയ്ക് നല്‍കിയത് നിരാശമായ തുടക്കം ആണെക്കിലും മലയാള സിനിമാ ലോകം കാത്തിരികുന്ന ചിത്രങ്ങള്‍കായ് ഒരു മികച്ച വിജയചിത്രത്തിനും വേണ്ടി ഫെബ്രുവരി വരെ കാത്തിരികേണ്ടി വരും എന്നതു തീര്‍ച്ചയാണ് ഫയര്‍മാന്റെയും ആട് ഒരു ഭീകരജീവിയണ് എന്നിവയുടെ ട്രയലര്‍ പ്രക്ഷകര്‍ക് നല്‍കുന്നതും വന്‍ പ്രതീക്ഷയാണ് ഫെബ്രുവരി.24 മാറ്റിനി ആദ്യമായി ആണ് ഇങ്ങനെ ഒരു വിശകലനം എഴുത്തുന്നത് .തെറ്റുകുറ്റങ്ങള്‍ ഉണ്ടെകില്‍ സാദരം ക്ഷമികണം. ഫെബ്രുവരിയിലെ ചിത്രങ്ങളുടെ വിശകലവും ആയി ഞങ്ങള്‍ വീണ്ടും എത്തുന്നതാണ്
WWW.FACEBOOK.COM/24MATINEE