ദുല്ഖര് സല്മാന് സിനിമയിലെത്തുന്നതിനുമുമ്പേ സെറ്റില്ഡ് ആയതുകൊണ്ട് പാപ്പരസികള്ക്ക് ഒരു സമാധാനവുമില്ല. ആരെയെങ്കിലും പേര് വച്ച് എന്തെങ്കിലും കഥ ഉണ്ടാക്കാമെന്ന് വച്ചാല് അതിനും ദുല്ഖര് അവസരം നല്കുന്നില്ല. തന്റെ പ്രണയം എന്ന് ഭാര്യയോട് മാത്രമാണെന്ന് ദുല്ഖര് പറയുന്നു.Read More: ദുല്ഖര് സല്മാനും ഭാര്യയും; ചില സ്വകാര്യ നിമിഷങ്ങള്ഒരു തമിഴ് ചാനലിലെ സെലിബ്രേറ്റി ഷോയ്ക്കിടയില് വിവാഹം അല്പം നേരത്തെ ആയിപ്പോയെന്ന തോന്നലുണ്ടോ എന്ന ചോദ്യത്തിന്ഒട്ടും ആലോചിക്കാതെ ദുല്ഖര് പറഞ്ഞു, ഇല്ല. വിവാഹം കഴിഞ്ഞ് നാല് വര്ഷം പിന്നിടുമ്പോഴും അത് തന്നയേ പറയുന്നുള്ളൂ.പലനായികമാര്ക്കൊപ്പവും സിനിമയില് അഭിനയിച്ചിട്ടുണ്ട്. പല റൊമാന്റിക് ഹീറോകളെയും പ്രേക്ഷകര്ക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. എങ്കിലും തന്റെ പ്രണയം എന്നും ഭാര്യയോട് മാത്രമാണെന്നാണ് ദുല്ഖര് സല്മാന് പറഞ്ഞു.കല്യാണം കഴിഞ്ഞ് പെട്ടെന്ന് തന്നെ ഞാന് സിനിമയിലഭിനയിച്ച് തുടങ്ങി, ഞങ്ങള്ക്ക് ഒരുമിച്ച് ഒരുപാട് സമയമൊന്നും കിട്ടാറില്ല. അതുകൊണ്ടുതന്നെ കിട്ടുന്ന സമയം വളരെ വിലപിടിച്ചതാണ്. മാക്‌സിമം ഞങ്ങള് യാത്ര ചെയ്യാന് നോക്കും. കല്യാണം കഴിഞ്ഞ് ഞങ്ങളൊരുമിച്ച് ആദ്യം പോയത് സൗത്ത് ആഫ്രിക്കയിലും മാലി ദ്വീപിലുമാണ്. ഈ വര്ഷം ലണ്ടനിലും സ്‌പെയിനിലും പോര്ച്ചുഗലിലും പോയത്രെ.