ഒരു സെക്കന്റ്‌ ക്ലാസ്സ്‌ യാത്ര

റിവ്യൂ ബൈ ::Jaswin Jose (Afx Movie Club)



ഒരു നല്ല യാത്രയുടെ സുഖമെന്നോണം തുടങ്ങി അവസാനിക്കുന്ന കൊച്ചു ചലച്ചിത്രമായി ഒരു സെക്കന്റ്‌ ക്ലാസ്സ്‌ യാത്ര യെ വിശേഷിപ്പിക്കാം . ഒരു യാത്രയിൽ തുടങ്ങി ഒരു തീപൊരി സാമകാലിക വിഷയം പച്ചയായി കാണിച്ചു തരുന്നതിൽ കഥയും സംവിധാനവും ഒരുമിച്ച നിർവഹിച്ച ഇരട്ടകളായ ജെക്സ്സണ്‍ ആന്റണി & റെജിസ് ആന്റണി വിജയം കണ്ടിരിക്കുന്നു എന്ന് പറയാം .
കണ്ണൂർ ജയിലിലെ രണ്ട്‌ പ്രതികളെ തിരുവനന്തപുരം പൂജപുര സെൻട്രൽ ജയിലില്ലേക്ക് മാറ്റുന്നതിന്റെ ഭാഗമായി പ്രതികളും അവർക്ക് ഒപ്പം വരുന്ന രണ്ട് പോലീസുകാരും നടത്തുന്ന യാത്രയാണ് ഈ സിനിമയുടെ പ്രധാന ഇതിവൃത്തം . ജയിൽ പുള്ളികളായി അരങ്ങ് തകർക്കുന്നത്‌ വിനീത് ശ്രീനിവാസനും , ചെമ്പൻ വിനോദുമാണ് . ഇവർക്കൊപ്പം ശ്രീജിത്ത്‌ രവിയും ജോജു ജോർജ് പോലിസുകാരായി തകർക്കുന്നു .
പതിവിന്‌ വിപരീതമായി വിനീത് ശ്രീനിവാസൻ തന്റെ കരിയറിലെ തന്നെ എറ്റവും ബോൾഡ്‌ ആയ കഥാപാത്രമാണ് ഈ സിനിമയിൽ കാഴ്ച്ച വെക്കുന്നത്‌ . ആദ്യ പകുതിയിലെ ഫ്ലാഷ്ബാക്കിൽ ഇടക്ക് ഇടക്ക് ശ്രീനിവാസന്റെ പ്രേതം കേറികൊണ്ടേ ഇരുന്നു എന്നാലും അത്‌ കാണാൻ സുഖമുള്ള കാഴ്ചയായിരുന്നു . ഗൌരവ ഭാവങ്ങൾ ചെയ്യുമ്പോഴും സ്ഥിരം മുഖത്ത്‌ വരുന്ന നിസഹായ ഭാവം വിനീതിനെ വിട്ട് പോയിട്ടില്ല . തിയേറ്ററിൽ ഇന്ട്രോ മുതൽ കൈയടിയുടെ വെടിക്കെട്ട് തീർത്തത്‌ ചെമ്പൻ വിനോദയായിരുന്നു . പുള്ളിയുടെ ഡയലോഗ് ഡെലിവറി കുറിക്ക് കൊള്ളുന്നതും നർമ്മ രംഗങ്ങൾ വളരേ അധികം ലാഘവത്തോടെയാണ്‌ ചെയ്തുപോകുനത് . നാച്ചുറൽ ബ്രില്ല്യൻസ്സ് എന്ന് പറയുന്നത് ഇതൊക്കെയാണ് .
ജോജു ജോർജ് സ്ഥിരം ചെയ്യാറുള്ള കാരക്ട്ടെർ ഇത്തിരി പരീഷ്കാരങ്ങളുടെ അകമ്പടിയോടെ പുനരവതരിപ്പിക്കുന്നു . ശ്രീജിത്ത്‌ രവി കുറച്ച്‌ കലിപ്പ് ഒക്കെ ഇട്ട് നില്ക്കുന്ന പോലിസ് കഥാപാത്രമാണ് .
ചിത്രത്തിൽ രണ്ട്‌ നായികമാരാണ് ഉള്ളത് . ഒന്ന്‌ അടുത്തിടെ ഭാഗ്യനായികയായി പേര് സംബാധിച്ച നിക്കി ഗലറാണിയാണ് നായകന്റെ പെങ്ങളുടെ വേഷത്തിൽ എത്തുന്ന നിക്കി കഴിയുന്ന പോലെ നീതി പുലർത്തി . വിനീതിന്റെ പ്രേമഭാജനവും ക്ലാസ്സ്‌മെയിറ്റുമായി വരുന്നത്‌ നവാഗതയും മ്മടെ തൃശൂർകാരിയുമായ അപർണ ബാലമുരളിയാണ് , കുറച്ചു സമയമ്മെ സ്ക്രീനിൽ ഉണ്ടായിരുന്നുവേങ്കില്ലും നവാഗത നായികമാരിൽ കണ്ട് വരുന്ന ഒരു പതർച്ചയും അപർണയിൽ കണ്ടില്ല . പിന്നെ ആവശ്യത്തിന് ക്യൂട്ട്നെസ്സ് എലെമെന്റ്സ് കൊണ്ടുവരാൻ ഇരു നായികമാർക്കും സാധിച്ചു പക്ഷേ സംഭാഷണങ്ങൾ പൊതുവ്വെ കുറഞ്ഞ ഈ ചിത്രത്തിൽ സ്ത്രീ കഥപാത്രങ്ങളായ ഇവർക്ക്‌ വിരലിൽ എണ്ണാവുന്ന ഡായിലോഗ്സ് ഉണ്ടോ എന്നത് ഇപ്പോഴും സംശയമാണ്‌ .
തിയേറ്ററിൽ ഓരോ പ്രേഷകനെയും ഞെട്ടിച്ചതും മനസ്സിനെ പിടിച്ചു കുലുക്കിയതുമായ വേഷമായിരുന്നു നെടുമുടി വേണു ചേട്ടന്റെത് . ചിലപ്പോൾ അടുത്തിടെ ഇറങ്ങിയ നെടുമുടി വേണു എന്ന നടന്റെ എറ്റവും മികച്ച പെർഫോര്മൻസ് ആണ് ഈ ചിത്രത്തിൽ .
ഇവർക്ക്‌ ഒപ്പം വനിത കൃഷ്ണചന്ദ്രൻ , ഇന്ദ്രൻസ്‌ , മാമ്മുകോയ , ബാലു വർഗീസ്‌ , സുനിൽ സുഗധാ , മണിയൻപിള്ള രാജു , ശശി കലിൻഗാ എന്നിവർ മർമ്മ പ്രധാനങ്ങളായ വേഷങ്ങളിൽ തിളങ്ങി നിന്നു .
ആദ്യ പകുതിയിൽ നർമ്മത്തിന്റെയും ചെറിയ സസ്പെൻസ്‌ന്റെയും ഒക്കെ അകമ്പടിയോടെ നീങ്ങിയ ചിത്രം രണ്ടാം പകുതിയിൽ എത്തിയപ്പോൾ നൂല് അഴിച്ചു വിട്ട പട്ടം പോലേയായി . കഥയുടെ ക്ലൈമാക്സ്‌ലേക്ക് കടക്കും തോറും ത്രില്ലിംഗ് മൂഡ്‌ എവിടെയോ നഷ്ട്ടപെടുന്നു .ഒരു പൂർണത കൈവരികാത്ത പ്രതീതിയാണ് അനുഭവപ്പെട്ടത് പിന്നെ ക്ലൈമാക്സ്‌ലെ തന്നെ ചില രംഗങ്ങളുടെ അപക്വതയും മറ്റും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യപ്പെട്ടേക്കാം പക്ഷേ കഥയിൽ ചോദ്യമില്ല എന്ന മാമൂലിനെ കെട്ടിപിടിച്ച്‌ അണിയറ പ്രവർത്തകർ നിശബ്ദം സ്വീകരികുമോ എന്ന് കണ്ടറിയാം .
വേണു ഇല്ലംപിള്ളിയുടെ ചായഗ്രഹണം മികച്ച് നിന്നു പക്ഷേ ലിജോ പോൾ എന്ന എഡിറ്റർ ഇത്തിരികൂടി ശ്രദ്ധിചിരുന്നെങ്കിൽ ഈ യാത്ര കൂടുതൽ മികച്ചതായേനെ .
ഗോപി സുന്ദർ മ്യൂസിക്‌ പിറന്ന വിനീത്‌ തന്നെ പാടിയ ആംബാഴം തണലിട്ട എന്ന് തുടങ്ങുന്ന ഗാനം ഒഴിച്ച് നിർത്തിയാൽ പശ്ചാത്തല സംഗീതവും മറ്റും ശരാശരിയിൽ ഒതുങ്ങി കൂടി .
അലറ ചിലറ പോരയിമകൾ ഒക്കെ ഉണ്ടെങ്കിലും ഫാമിലിയുമായി പോയി കണ്ടിരിക്കാവുന്നതും ഒപ്പം കുറച്ചു തമാശയും സമകാലികമായ കഥയും ആസ്വദിക്കാൻ താല്പര്യമുള്ളവർക്കും ഒരു നല്ല അനുഭവം തന്നെയായിരിക്കും ' ഒരു സെക്കന്റ്‌ ക്ലാസ്സ്‌ യാത്ര '