ലൈലാ ഓ ലൈലാ
മോഹന്‍ലാല്‍ -ജോഷി കോമ്പോ .ഓരോ മലയാളിയും കാത്തിരിക്കുന്ന ഒരു കോമ്പോ ആണ് .കാരണം ഇവര്‍ ഒരുമിച്ചപ്പോള്‍ മലയാള സിനിമ ലോകത്തിനു കിട്ടിയത് ഹിറ്റ്‌കളുടെ പെരുമഴ ആണ്.പ്രജ,NO 20 മദ്രാസ് മെയില്‍ ,നരന്‍,നാടുവാഴികള്‍ ,മാമ്പഴകാലം,ജനുവരി ഒരു ഓര്മ ,ക്രിസ്ത്യന്‍ BROTHERS,റണ്‍ ബേബി റണ്‍,തുടങ്ങിയ ചിത്രങ്ങള്‍ തെളിയിച്ചതാണ് എന്താണ് ജോഷി -മോഹന്‍ലാല്‍ കോമ്പോ എന്നത് .പക്ഷേ ലൈല ഓ ലൈല എന്ന ചിത്രം കണ്ട ശേഷം നമുക്ക് തോന്നിയേക്കാം ഇ ലാലേട്ടനും -ജോഷികും ഇതു എന്ത് പറ്റി എന്ന് .അത്രെയും വലിയ ക്രൂരത ആണ് ഇവര്‍ നമ്മോട് കാട്ടിയത് .ചിക്കന്‍ ബിരിയാണി പ്രതീക്ഷിച്ചു പോയ ഓരോ പ്രേക്ഷകനും ജോഷി വിളമ്പിയത് നല്ല പുളിച്ച പഴംകഞ്ഞി ..സംഭവം പഴംകഞ്ഞി ആണെകിലും കുറച്ചു നേരം എങ്കില്‍ കുറച്ചു നേരം നമ്മെ രസിപിക്കാന്‍ ഉള്ള വകുപ്പ് ഒക്കെ ഉണ്ട് ലൈല ഓ ലൈലായില്‍.
സ്റ്റോറി
ജയമോഹന്‍ -അഞ്ജലി എന്നിവരുടെ വിവാഹതോടെയ് ആണ് ചിത്രം തുടങ്ങന്നത് .ചിത്രം തുടങ്ങി ഒരു 15 മിനിറ്റ കഴിഞു ജയമോഹന്‍ന്റെ (മോഹന്‍ലാല്‍) മാസ്സ് ഇന്റ്രോ ഒറ്റനോട്ടത്തില്‍ ആരാണ് ജയമോഹന്‍ എന്താണ് ജയമോഹന്‍ എന്ന് കാണുന്ന നമ്മുക്ക് പോലും മനസിലാകില്ല .എല്ല രഹസ്യങ്ങളും ഒളുപിച്ച വിതം ഒരു ഇന്റ്രോ ശേഷം വിവാഹം വിവാഹ ശേഷം ഒരു ഗാനതിലൂടെയ് പറഞു പോകുന്നു ഇവരുടെ പ്രണയ കഥ .എന്താണ് ജയമോഹന്‍ ആരാണ് ജയമോഹന്‍ എന്ന അഞ്ജലിയുടെ(അമല പോള്‍)അന്വേഷണത്തില്‍ തീരുന്നു ആദ്യ പകുതി സാദാരണ ഇപ്പോ മലയാളം സിനിമ സ്ഥിരം ആയി മികച്ച ആദ്യ പകുതിയും മോശം രണ്ടാം പകുതിയും ആണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത് .എന്നാല്‍ ലൈല ഓ ലൈല ആദ്യ പകുതി തന്നെ പ്രേക്ഷകര്‍ക്ക് ഒരു സൂചന തരുന്നു മുങ്ങാന്‍ പോകുന്ന കപ്പല്‍ ആണെന്ന്..രണ്ടാം പകുതി ഒന്നാം പകുതിയേ അപേക്ഷിച്ച് കൊള്ളം എന്ന് പറയാന്‍ പറ്റില്ല എങ്കിലും തരക്കേടില്ലാത്ത രീതയില്‍ അവതരിപിചു സിനിമയുടെ കഥ വികസികുന്നതും എന്താണ് ലൈല ഓ ലൈല എന്ന് പറയുന്നതും രണ്ടാം പകുതിയില്‍ ആണ് .അങ്ങനെ പോകുന്നു ലൈല ഓ ലൈല .സിനിമയുടെ കഥ വളരെ ചെറുതും നല്ല രീതിയില്‍ അവതരിപിച്ചു എങ്കില്‍ 1 മണികൂര്‍ 55 മിനിറ്റുല്‍ അവസനിപിക്കാവുന്ന ചിത്രം റബ്ബര്‍ ബാന്‍ഡ് പോലെ വലിച്ചു നീട്ടി 2.45 മിനിറ്റു ഉള്ള ഒരു വലിയ ചിത്രം ആകിയിരികുകയാണ് സംവിധായകനും,തിരകഥകൃത്തും..
ടെക്നിക്കല്‍
ജോഷി എന്ന സംവിടയകന്‍ 100 % കൂറ് പുലര്‍ത്തിയ സിനിമയില്‍ ചിതൃകരണവും മറ്റും നല്ല രീതിയില്‍ ആണ് ജോഷി പൂര്തികരിച്ചത് എന്നാല്‍ ഒരു സിനിമയെ ജനങ്ങള്‍ക് എങ്ങനെ ആയിരികണം എന്നതു ഒരികല്‍ കൂടി ജോഷി മറന്നു ..അതിനുള്ള ഒരു വലിയ ചൂടികയാണ് ലൈല ഓ ലൈല .
സുരേഷ് നായര്‍ എന്ന തിരകഥകൃത് നമ്മള്‍ക് കഹാനി എന്ന ഒറ്റ ചിത്രത്തില്‍ നിന്ന് മനസിലായത് ആണ് അതെഹതിന്റെയ് നിലവാരം എന്താ എന്നത്.സുരേഷ് നായര്‍ എന്ന വെക്തിയുടെയ് കഥ ആണ് എന്ന ഒറ്റ പ്രേതിക്ഷയില്‍ ടിക്കറ്റ് എടുത്ത പ്രേക്ഷകനെ നിരാശപെടുത്തി സുരേഷ് നായര്‍ തന്റെ ആദ്യ ചിത്രം ഒരു ബോളിവുഡ് ചിത്രം ആയതു കൊണ്ട് ലൈല ഓ ലൈലാ കു ഒരു ബോളിവുഡ് മയം ഉണ്ട് .അത്തരം ഒരു കഥയാണ് സുരേഷ് നായരുടെ .അത് മാറ്റി നിര്‍ത്തിയാല്‍ പ്രേക്ഷകനെ ത്രിപ്തിപെടുത്താന്‍ പറ്റിയ ഒരു കഴമ്പും ഇല്ല ലൈല ഓ ലൈലയില്‍ .
ഗോപി സുന്ദര്‍ കഴിഞ വര്ഷം നമ്മളെ സംഗീതത്തില്‍ ആറാടിച്ച പല ഗാനഗല്‍ സമ്മാനിച്ച ഗോപി സുന്ദര്‍ ഇത്തവണ ചെയ്തത് വന്‍ ചതി ആണ് .കാതിനു കുളിര്‍മ്മയുള്ള ഒരു ഗാനം പോലും ഇല്ല ലൈല ഓ ലൈലയില്‍ പക്ഷേ 2.45മണികൂര്‍ നമ്മെ പിടിച്ചു ഇരുത്തുന്നത് ഗോപി സുന്ദരിന്റെയ് പശ്ചാത്തലസംഗീതം ആണ് സംഗീത സംവിടയകന്‍ എന്ന നിലയില്‍ മങ്ങിയ പ്രകടനം കാഴ്ച വെച്ച ഗോപി സുന്ദര്‍ പശ്ചാത്തലസംഗീതം കൊണ്ട് ആ കുറവ് നികഴ്തി ..
എസ ലോകനാഥന്‍ എന്ന ക്യാമറമാന്‍ മികച്ച പ്രകടനം ആണ് കാഴ്ചവെച്ചത് വളരേ മനോഹരം ആയ ഫ്രെയിംമുകള്‍ നമ്മുക്ക് സമ്മാനിച്ച് ചായാഗ്രഹണം ...
ജയമോഹന്‍ എന്ന കഥാപാത്രത്തെ 100% മികവോടെ ലാലേട്ടന്‍ അവതരിപിച്ചു ലലെട്ടന്റെയ് കയ്യില്‍ ആ കഥാപാത്രം ഭദ്രം ആയിരുന്നു .അഞ്ജലി എന്ന അമല പോള്‍ കഥ പത്രം ആദ്യം നമ്മെ രസിപിച്ചു എങ്കിലും പതിയെ നമ്മെ വെറുപിച്ചു അഞ്ജലി എന്ന കഥാപാത്രം ആയി.ലാലേട്ടന്‍ -അമല പോള്‍ കോമ്പോയെ നനായി ദുരുപുയോഗിയം ചെയ്തിടുണ്ട് ലൈല ഓ ലൈലയില്‍ അനാവിശ്യം ആയി ഇവരെ ചിത്രത്തില്‍ ഉപയോഗിചു .ഒരവസരത്തില്‍ നമ്മെ മുഷിപിച്ചു ഇവരുടെ രംഗങ്ങള്‍ .....ഷഹീദ് ഖാദര്‍ എന്ന കഥാപാത്രം സത്യരാജ് ഭദ്രം ആകി അധികം അഭിനയയികാന്‍ ഉള്ള ഒന്നും തന്നെ ഇല്ല എങ്കിലും നല്ല രീതിയില്‍ തന്റെ റോള്‍ നനകിയിടുണ്ട് .കൂടാതെ രമ്യ നമ്പീശന്‍,ജോയ് മാത്യു,രാഹുല്‍ ദേവ്,കൈനാറ്റ് അറോറ ,ശ്രീരാഗ് നംബിയാര്‍ എന്നിവര്‍ അവരവരുടെ ഭാഗം ഭംഗി ആകി ...
ലൈല ഓ ലൈല എന്നത് ഒരു പരിക്ഷണ ചിത്രം എന്ന അടിസ്ഥാനത്തില്‍ കണ്ടാല്‍ നമ്മുക്ക് അത്ര മോശം ആയി തോനില്ല .നമ്മുടെ ലോകത്തില്‍ ടെക്നിക്കല്‍ ആയി ഉള്ള പല കണ്ടുപിടുതഗലും ചിത്രത്തില്‍ഓടെ കാട്ടിടരുന്നു .HELI CAM,CHIP DICTECTOR,എന്നി വസ്തുകള്‍ നമുക്ക് പുതുമ സമ്മാനിച്ച് ചിത്രം എന്ന നിലയില്‍ നോകുമ്പോള്‍ ഒറ്റതവണ മാത്രം കാണാന്‍ പറ്റിയ ഒരു ചിത്രം ആകുന്നു ലൈല ഓ ലൈല .ഫാന്‍സ് ഇനെ 100% ഇഷ്ടപെടുത്തുന്ന ചിത്രം ആണ് ലൈല ഓ ലൈല .നിങ്ങള്ക്ക് അത് എങ്ങനെ എന്നത് നിങ്ങള്‍ തന്നെ തീരുമാനികുക....
(ചിത്രം കണ്ട ശേഷം എന്റെ മനസില്‍ തോനിയത് കോട്ടയം കുഞ്ഞച്ചനില്‍ മമ്മൂക പരാജ ഡയലോഗ് ആണ് )
''ജോഷി എന്നേ ചതിച്ചു ആശാനേ ''
24MATINEE RATING LAILA OH LAILA 2.5/5